ക്ഷീരമേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കണം …

ക്ഷീരമേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘം പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും സംഘടിപ്പിച്ച് ഈ മാസം 16 ആം തിയതി തിരുവനന്തപുരം മില്‍മ ഫെഡറേഷന് മുന്നില്‍ ധര്‍ണ്ണയും ശയനപ്രദിക്ഷണവും നടത്തുമെന്ന് കെ.എസ് എം.എസ്.എ സംസ്ഥാന പ്രസിഡന്റ്് പി.ആര്‍ സലികുമാര്‍ പറഞ്ഞു. പാല്‍ വില വര്‍ദ്ധിപ്പിച്ച് കാലിത്തീറ്റ വില കുറക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും പി.ആര്‍ സലികുമാര്‍ പറഞ്ഞു.