ഇരുമ്പുപാലം ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ 26മത് വാർഷിക പൊതുയോഗം സംഘം ഹാളിൽ വച്ചു പ്രസിഡന്റ് K P ബേബി യുടെ അധ്യക്ഷതയിൽ നടത്തി. ഭരണസമിതി അംഗം C P ഹസ്സൻ സ്വാഗതം ആശംസിച്ചു. വിശിഷ്ടഅതിഥി ആയി അടിമാലി ഡയറി എക്സ്റ്റൻഷൻ ഓഫീസിലെ DFI ശ്രീമതി അഞ്ചു സന്നിഹിതയായിരുന്നു. 2021-22 വർഷത്തെ വാർഷിക റിപ്പോർട് വരവ് ചെലവ് കണക്ക്, 2021-22 വർഷത്തെ സപ്ലിമെന്ററി ബഡ്ജറ്റ്, 2023-24 വർഷത്തെ ബഡ്ജറ്റ് സംഘം സെക്രട്ടറി ആഷാ മാത്യു അവതരിപ്പിച്ചു. സംഘത്തിലെ കർഷകരുടെ SSLC -Plus 2 പാസ്സായ കുട്ടികൾക്ക് ക്യാഷ് അവാർഡും, മോമെന്റോയും നൽകി ആദരിച്ചു. കൂടാതെ സംഘം മെമ്പറായിരുന്ന ശ്രീ യാക്കോബ് P. P യുടെ ക്ഷേമനിധിയുടെ മരണാനന്തര സഹായമായി 3000/- രൂപ അനന്തരാവകാശിക്കു നൽകി.സംഘം ഭരണ സമിതി അംഗങ്ങളായ V K യൂസഫ്, C M ജെയിംസ്, സാബു K O, സുമ സുരേഷ്, ലിസ്സി യാക്കോബ്, തുളസി ജയൻ, വത്സ ജോസ് എന്നിവരും സന്നിഹിതർ ആയിരുന്നു കൂടാതെ നൂറോളം കർഷകരും പങ്കെടുത്തു.
- +4864 272 306
- apcosipm@gmail.com
- Everyday: 6:30 AM-5:00 PM