- +4864 272 306
- apcosipm@gmail.com
- Everyday: 6:30 AM-5:00 PM
About Us
ഇരുംബുപാലം ക്ഷീരോല്പ്പാദക സഹകരണ സംഘം
ചരിത്രം
അംഗത്വം
ഭരണം
ചരിത്രം
1995 ല്‍ ഇരുംബുപാലം കേന്ദ്രമാക്കി ,അടിമാലി ഗ്രാമ പഞ്ചായത്തിലെ 3,5,17,18എന്നീ വാര്‍ഡുകളി ല്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങ ള്‍ പ്രവര്‍ത്തന മേഖലയാക്കി പാ ല്‍ സംഭരിച്ചു തുടങ്ങിയതാണ് ഇരുംബുപാലം ക്ഷീരോല്പ്പാദക സഹകരണ സംഘം .പ്രവര്‍ത്തനം തുടങ്ങി പിന്നീട് 22-10-1996 ല്‍ ആണ് സംഘം ഐ 135 (ഡി) ആയി രജിസ്റ്റര്‍ ചെയ്യുന്നത് .ഏറണാകുളം മേഖലാ യൂണിയന്റെ (മില്‍മ ) മേല്‍നോട്ടത്തി ല്‍ പ്രദേശത്തെ സാമൂഹ്യ പ്രവര്‍ത്തകരായ ശ്രീ കെ.പി.ബേബി ,ശ്രീ പി.എ.സൈനുദീന്‍ ,തുടങ്ങിയവരുടെ നേതൃത്വത്തി ല്‍ 16-02-1995 ല്‍ ഇരുംബുപാലം ഗ്രാമ വികസന സമതി ഹാളില്‍ ശ്രീ കെ.വി.എബ്രഹാം മിന്റെ അധ്യക്ഷതയില്‍ കൂടിയ ആലോചനാ യോഗത്തില്‍ നിന്ന് ശ്രീ പി.എ.സൈനുദീന്‍ ,ശ്രീ കെ.പി.ബേബി ,ശ്രീ കെ.എം.ജോര്‍ജ്ജ് ,ശ്രീ സി.പി.ഹസ്സന് ,ശ്രീ കെ.കെ.ബേബി ,ശ്രീ എസ് .പൗലോസ് ,ശ്രീ കെ.എ.മുഹമ്മദ് സലിം .ശ്രീ പി.എം.ബേബി ,ശ്രീമതി മീരാമ്മ മൈദീന്
എന്നിവരെ പ്രമോട്ടിംഗ് കമ്മറ്റി ആയി തെരഞ്ഞെടുത്തു .ഇതില്‍ ശ്രീ പി.എ.സൈനുദീനെ ചീഫ് പ്രമോട്ടറായി തിരഞ്ഞെടുത്തു .ഇവരുടെ നേതൃത്വത്തില്‍ രജിസ്ട്രേഷന് നടപടികള്‍ ആരംഭിച്ചു .ആ കാലഘട്ടത്തില്‍ മില്‍മക്ക് പാലിന്റെ ലഭ്യത കുറവായതിനാല്‍ രജിസ്ട്രേഷന് ലഭിക്കുന്നതിനു കാത്തു നില്‍ക്കാതെ 15-03-1995 ല്‍ പാല് സംഭരണം ആരംഭിച്ചു .ആദ്യ ദിവസം സംഭരിച്ചത് മുപ്പത്തി ഒന്‍പതു ലിറ്റര്‍ പാലായിരുന്നു .ഇരുപത്തിയഞ്ച് വര്ഷങ്ങക്ക് ശേഷം ഇപ്പോള്‍ സംഘത്തിന്റെ പാല് സംഭരണം 1800ലിറ്ററില്‍ എത്തി നില്ക്കുന്നു .
22-10-1996 ല്‍ ഐ 135 (D)ആയി സംഘം രജിസ്റ്റര്‍ ചെയ്തു കിട്ടിയ ശേഷം ആ വര്‍ഷം ഡിസംബറി-ല്‍ (10-12-1996) സംഘത്തിന്റെ പ്രഥമ പൊതുയോഗം കൂടി പ്രമോട്ടിംഗ് കമ്മറ്റിയുടെ എല്ലാ നടപടികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും അംഗീകാരം നല്‍കുകയും പ്രമോട്ടിംഗ് കമ്മറ്റിയുടെ കാലാവധി ആറു മാസത്തേക്ക് ദീര്‍ഘിപ്പിച്ചു നല്‍കുകയും ചെയ്തു .പിന്നീടു നിയമനുസരാണം സമയാസമയങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്തുകയും ,പൊതുയോഗം കൂടുകയും ,ഭരണ സമതി യോഗം കൂടുകയും ഒക്കെ ചെയ്തു സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്നു .
അംഗത്വം
പത്തു രൂപ മുഖ വിലയുള്ള പതിനായിരം ഓഹരികളാണ് സംഘത്തിന് അനുവദിച്ചിട്ടുള്ളത് ഇതില്‍ പ്രാഥമിക ഓഹരി വില്‍പ്പനയില്‍ 272പേര്‍ക്കായി ഓരോ ഓഹരിയാണ് നല്‍കിയത് .ഇപ്പോള്‍ 915 പേര്‍ക്കായി 2803 ഓഹരികള്‍ വിറ്റ വകയില്‍ 28030 രൂപാ ഓഹരി മൂലധനമായി പിരിഞ്ഞു കിട്ടി .ഓരോ വര്‍ഷവും ശരാശരി 25 കര്‍ഷകര്‍ ഓഹരി ഉടമകളായി ചേരുന്നുണ്ട് .സംഘം നിയമാ വലിക്കു വിധേയമായി ഓഹരി വാങ്ങി അംഗങ്ങളാകുന്നതിനു യോഗ്യത ഉള്ള ആര്‍ക്കും ഓഹരി എടുക്കുന്നതിനു കഴിയും .
ഭരണം
കേരളാ സഹകരണ സംഘം നിയമങ്ങള്‍ ,ചട്ടം ,സംഘം നിയമാവലി ,ഇവക്കു വിധേയമായിട്ടാ ണ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് .18-02-1995 കൂടിയ പ്രമോട്ടിംഗ് കമ്മറ്റിയുടെ പ്രഥമ യോഗത്തോടെ സംഘത്തിന്റെ പ്രവര്‍ത്തനങ്ങ ള്‍ ആരംഭിച്ചു .പ്രമോട്ടിംഗ് കമ്മറ്റിയില്‍ ചീഫ് പ്രമോട്ടര്‍ ശ്രീ പി.എ.സൈനുദീനോടൊപ്പം ശ്രീ കെ.പി.ബേബി ,ശ്രീ കെ.എം.ജോര്‍ജ് ,ശ്രീ സി.പി.ഹസ്സന് ,ശ്രീ എസ് പൗലോസ് ,ശ്രീ പി.എം.ബേബി ,ശ്രീ കെ.കെ,ബേബി ,ശ്രീ കെ.എ.മുഹമ്മദ് സലിം ,ശ്രീമതി മീരാമ്മ മൈദീന് എന്നിവര്‍ അംഗങ്ങളായിരുന്നു .03-03-1997 ല്‍ ആദ്യത്തെ ഭരണസമതി തെരഞ്ഞെടുപ്പ് നടന്നു .ഭരണ സമതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ശ്രീ പി.എ.സൈനുദീന്‍ ,ശ്രീ കെ.പി.ബേബി ,ശ്രീ എം.ബി.ഉമ്മര്‍ ,ശ്രീ ഇ .എ.കാസിം ,എസ്.പൌലോസ് ,കെ.എ.മുഹമ്മദ് സലിം ,വി.കെ.യൂസഫ് ,ശ്രീ എം.ഓ.വര്‍ഗീസ് ,ശ്രീ കെ.കെ.ബേബി എന്നിവരാണ് ഇതില്‍ ശ്രീ പി.എ.സൈനുദീന്‍ പ്രസിഡണ്ടായി രണ്ടാമത്തെ തെരഞ്ഞെടുപ്പ് 02-03-2000 ത്തില്‍ നടന്നു .02-03-2000 മുതല്‍ 06-10-2002 വരെ ശ്രീ പി.എ.സൈനുദീനും 07-10-2002 മുതല്‍ ശ്രീ കെ.പി.ബേബിയും സംഘം പ്രസിഡണ്ടായി. പിന്നീട് 03-03-2005 തെരഞ്ഞെടുപ്പു നടന്നു അപ്പോഴും ശ്രീ കെ.പി.ബേബി പ്രസിഡണ്ടായി അഞ്ചു വര്‍ഷവും ഭരിച്ചു .03-03-2010 ല്‍ നടന്ന തെരഞ്ഞെടുപ്പി ല്‍ ശ്രീ സി.വി.വത്സലന്‍ പ്രസിഡണ്ടായി 03-03-2010 മുതല്‍ 15-06-2012 വരെ 17-06-2012 മുതല്‍ ശ്രീ കെ.പി.ബേബി വീണ്ടും പ്രസിഡണ്ടായി .28-02-2015 നടന്ന തെരഞ്ഞെടുപ്പിലും പ്രസിഡണ്ടായി തെരഞ്ഞെടുത്തത് ശ്രീ കെ.പി.ബേബിയെ ആണ് .24-02-2020 ലെ തെരഞ്ഞെടുപ്പിന് മത്സരം നടന്നില്ല .തെരഞ്ഞെടുക്കപ്പെടെണ്ടത് ഒന്‍പതു പേരെ ആണ് .മത്സര രംഗത്ത് ഒന്‍പതു പേരാണ് ഉണ്ടായിരുന്നത് .അതിനാല്‍ ഏക കണ്ഠമായ തെരഞ്ഞെടുപ്പായിരുന്നു .അപ്രകാരം ഭരണ സമതിയിലേക്ക് വന്നവര്‍ ,ശ്രീ കെ.പി.ബേബി ,ശ്രീ സി.എം.ജയിംസ് ,ശ്രീ സി.പി.ഹസ്സന് ,ശ്രീ വി.കെ.യൂസഫ് ,ശ്രീ കെ.ഓ.സാബു ,ശ്രീമതി സുമാ സുരേഷ് ,ശ്രീമതി വല്‍സാ ജോസ് ,ശ്രീമതി ലിസ്സി യാകോബ് ,ശ്രീമതി തുളസി ജയന് എന്നിവരാണ് .ഇതില്‍ ശ്രീ കെ.പി.ബേബി പ്രസിഡണ്ടായി .